25 April 2024 Thursday

ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി രണ്ടാം ഘട്ടം പര്യടനം നാളെ തുടങ്ങും

ckmnews


ചങ്ങരംകുളം:ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ യൂഡിഎഫ് സ്ഥാനാർഥി ഇ കെ ഹഫ് ലത്ത് ടീച്ചറുടെ രണ്ടാം ഘട്ടം പര്യടനം നാളെ തുടങ്ങും. രാവാടെ 8.30 ന് ആലങ്കോട് പഞ്ചായത്തിലെ ചിയ്യാനൂർ ലക്ഷം വീട് കോളനിയിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്യും. സിദ്ധീഖ് പന്താവൂർ മുഖ്യ പ്രഭാഷണം നടത്തും. വിവിധ കേന്ദ്രങ്ങിലെ സ്വീകരണത്തിന് ശേഷം രാത്രി എട്ടിന് കിഴിക്കരയിൽ (പടിഞ്ഞാറ് ) സമാപിക്കും.തിങ്കളാഴ്ചത്തെ പര്യടനം ചങ്ങരംകുളം ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കും. പി ടി അജയ് മോഹൻ ഉദ്ഘാടനം ചെയ്യും. ഷാനവാസ് വട്ടത്തൂർ മുഖ്യ പ്രഭാഷണം നടത്തും.