25 April 2024 Thursday

ഗ്യാലപ്പ് ആര്‍ട്സ് &സ്പോട്സ് ക്ളബ്ബ് ഐഎന്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:കഴിഞ്ഞ 30 വര്‍ഷമായി കലാകായിക സാംസ്കാരിക സാമൂഹ്യ രംഗത്ത് നിറഞ്ഞ് നിന്ന പാവിട്ടപ്പുറം ഗ്യാലപ്പ് ആര്‍ട്സ് &സ്പോട്സ് ക്ളബ്ബ് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ചു.ശനിയാഴ്ച കാലത്ത് പത്തര മണിയോടെ ഇന്ത്യന്‍ ഫുട്ബോളിന്റെ ഇതിഹാസ താരം ഐഎന്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു.ക്ളബ്ബിന്റെ മുന്‍കാല താരങ്ങള്‍ അടക്കം നിരവധി ആളുകള്‍ ചടങ്ങിനെത്തി.കഴിഞ്ഞ 30 വര്‍ഷത്തിലതികമായി പ്രദേശത്ത് നിരവധി കായിക പ്രതിഭകളെ വാര്‍ത്തെടുക്കുകയും കലാ സാംസ്കാരിക രംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കുകയും ചെയ്ത ഗ്യാലപ്പ് പുതിയ തലമുറക്കൊപ്പം നിന്ന് കലാകയിക സാംസ്കാരിക രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.