23 April 2024 Tuesday

ശബരിമല അയ്യപ്പ സേവസമാജം വിശ്വാസ സംരക്ഷണ നാമജപയജ്ഞം നടത്തി

ckmnews

ശബരിമല അയ്യപ്പ സേവസമാജം വിശ്വാസ സംരക്ഷണ നാമജപയജ്ഞം  നടത്തി


ചങ്ങരംകുളം:ശബരിമല അയ്യപ്പ സേവസമാജം പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ നാമജപയജ്ഞം  നടത്തി.ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ നടന്നപരിപാടി അഡ്വക്കറ്റ് ശങ്കുട്ടിദാസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട്

കെപി മാധവന്‍ മുഖ്യപ്രഭാഷണം നടത്തി.മോഹനസ്വാമി പെരുമുടിശ്ശേരി അധ്യക്ഷത വഹിച്ചു.മാടവമന നാരായണന്‍ നമ്പൂതിരി സ്വാഗതം പറഞ്ഞു.വിടി ജയപ്രകാശ്മാഷ്

ടി ഗോപാലകൃഷ്ണന്‍ മറ്റു ഗുരുസ്വാമിമാരും പങ്കെടുത്തു.