29 March 2024 Friday

ജനുവരിയില്‍ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കണമെന്ന്‌ സിഐഎസ്‌സിഇ

ckmnews

ന്യൂഡല്‍ഹി; ജനുവരി നാല് മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്സിഇ) മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രോജക്‌ട്, പ്രാക്ടിക്കല്‍ വര്‍ക്കുകളിലും സംശയനിവാരണ ക്ലാസുകളിലും പങ്കെടുക്കാന്‍ സ്കൂളുകള്‍ തുറക്കണമെന്നാണ് ആവശ്യം. സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാമെന്നും അറിയിച്ചിട്ടുണ്ട്. 2021ലെ ഐസിഎസ്‌ഇ, ഐഎസ്സി ബോര്‍ഡ് പരീക്ഷാ തീയതി നിശ്ചയിക്കാനായി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ അറിയിക്കണമെന്ന് അഭ്യര്ഥിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്കും സിഐഎസ്സിഇ കത്ത് നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ, സിഐഎസ്സിഇ സ്കൂളുകള്‍ മാര്‍ച്ച്‌ മുതല്‍ തുറന്നിട്ടില്ല