25 April 2024 Thursday

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശാസിച്ചതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങി; 13 വയസ്സുകാരിയെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് രക്ഷപ്പെടുത്തി

ckmnews

ബെംഗളൂരു: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശാസിച്ചതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ 13 വയസ്സുകാരിയെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് രക്ഷപ്പെടുത്തി. തിങ്കളാഴ്ചയാണ് ദേവനഹള്ളി സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി വീടുവിട്ടിറങ്ങി കെഎസ്‌ആര്‍ സ്റ്റേഷനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കര്‍ണാടക എക്സ്പ്രസില്‍ കയറിയത്.

പെണ്‍കുട്ടിയുടെ ഒറ്റയ്ക്കുള്ള യാത്ര കണ്ട് സംശയം തോന്നിയ സഹയാത്രികനായ മാധ്യമപ്രവര്‍ത്തകനാണ് ന്യൂഡല്‍ഹി സ്റ്റേഷനില്‍ ആര്‍പിഎഫിനെ വിവരം അറിയിച്ചത്. ട്രെയിന്‍ ഇറങ്ങിയ പെണ്‍കുട്ടിയെ ആര്‍പിഎഫ് സംഘം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.

ഡല്‍ഹി കന്നഡ സംഘ് സെക്രട്ടറി സി.എം.നാഗരാജ് പെണ്‍കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് മാതാപിതാക്കളെ വിവരം അറിയിച്ചു. ഇവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി പെണ്‍കുട്ടിയുമായി നാട്ടിലേക്ക് മടങ്ങി.