25 April 2024 Thursday

ജെസിഐ ടീം പെരുമണ്ണൂരുള്ള സഹയാത്ര ചാരിറ്റബൾ സൊസൈറ്റി സന്ദർശിച്ചു

ckmnews

ജെസിഐ ടീം പെരുമണ്ണൂരുള്ള സഹയാത്ര ചാരിറ്റബൾ സൊസൈറ്റി സന്ദർശിച്ചു


എടപ്പാൾ: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് എടപ്പാൾ ജെസിഐ ടീം  പെരുമണ്ണൂരുള്ള സഹയാത്ര ചാരിറ്റബൾ സൊസൈറ്റി സന്ദർശിച്ചു. ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് വാസുണ്ണി പട്ടാഴിയെ ജെസിഐ പ്രസിഡൻ്റ് പ്രകാശ് പുളിക്കപറമ്പിൽ പൊന്നാട അണിയിച്ചു.

സഹയാത്രയിലെ അംഗങ്ങൾ ചേർന്ന് നിർമ്മിക്കുന്ന പേപ്പർ പെൻ, ഹാൻഡ് വാഷ്, കുടകൾ, നെറ്റി പട്ടം, തുടങ്ങിയവ വാങ്ങുകയും, ഉൽപ്പന്നങ്ങൾ വ്യാവസായികമായി വിതരണം ചെയ്യുന്നതിനും പുനരധിവാസത്തിനുള്ള കെട്ടിട നിർമ്മാണത്തിൽ ജെസിഐ എടപ്പാളും പങ്ക് ചേരുവാൻ തീരുമാനിച്ചു, പ്രകാശ് പുളിക്കപറമ്പിൽ,വി.വി ബാലകൃഷ്ണൻ, ഗോപിനാഥ് പാലഞ്ചേരി, ശിവപ്രകാശ്, നസീഫ് എംഎസ് ,സിബി തട്ടിൽ, ഇക്ബാൽ വെളിയംകോട്,രമേഷ് എറവക്കാട്,  എന്നിവരും ചടങ്ങിൽ പങ്കെടുത്തു