25 April 2024 Thursday

ബുറേവി: അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു അവധി ,തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്ച അടച്ചിടും

ckmnews



തിരുവനന്തപുരം∙ ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ പ്രവർത്തനം നിര്‍ത്തിവയ്ക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.




ബുറേവി നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവള പ്രവര്‍ത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.