24 April 2024 Wednesday

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വി പി കുട്ടിക്കരിയൻ (86) നിര്യാതനായി.

ckmnews

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ്  വി പി കുട്ടിക്കരിയൻ (86) നിര്യാതനായി.

 

വട്ടംകുളം:ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വടക്കത്ത് പറമ്പിൽ  കുട്ടിക്കരിയൻ (86) നിര്യാതനായി. വട്ടംകുളം കുറ്റിപ്പാല സ്വദേശിയാണ്. ദീർഘകാലം കർഷക തൊഴിലാളി യൂണിയൻ  നേതാവായിരുന്നു. അയിത്തത്തിനും അടിയന്തരാവസ്ഥക്കുമെതിരെയുള്ള പോരാട്ടത്തിൽ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു. ഭാര്യ പരേതയായ നീലി. മക്കൾ ബാബു, മധു, രഘു, ലീല, ശ്യാമള. മരുമക്കൾ നാരായണൻ, പുഷ്പാകരൻ, സുധ, അമ്പിളി, ബിന്ദു.