24 April 2024 Wednesday

മലപ്പുറത്ത് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്ന യുവതിക്ക് ഡോക്ടർമാരും ആശുപത്രി ജീവനക്കാരുടേയും യാത്രയപ്പ്

ckmnews


മലപ്പുറം: ജില്ലയിൽ ആദ്യ കോവിഡ് 19 കേസ് ആയ കഴിഞ്ഞ മാസം ഉംറ തീർത്ഥാടനം കഴിഞ്ഞെത്തി രോഗം സ്ഥിരീകരിച്ച വാണിയമ്പലം സ്വദേശിയായ സ്ത്രീg രോഗമുക്കത്തി നേടി ഇന്ന് ആശുപത്രി വിട്ടു.

കഴിഞ്ഞ മാസം ഒമ്പതിനാണ് ഇവർ ഉംറ തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തിയത് തുടർന്ന് രോഗലക്ഷണങ്ങളെ തുടർന്ന് ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് രോഗം സ്ഥിരീകരിച്ചത് 

ഇരുപത്തി മൂന്ന് ദിവസത്തെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം രോഗമുക്തി നേടി ഇന്ന് ആശുപത്രി വീട്ടു 

ആശുപത്രിവിട്ടു പുറത്തിറങ്ങിയപ്പോൾ കണ്ണു നിറഞ്ഞതായിരുന്നു ആശുപത്രിയുടെ മുന്നിൽ നിന്നത്.

തുടർന്ന് ആശുപത്രി ജീവനക്കാരും മഞ്ചേരി നിയോജക മണ്ഡലം എംഎൽഎയായ ഉമ്മറും മാഷും ഇവർക്ക് ആശ്വാസം വാക്കുകൾ നൽകി സന്തോഷിപ്പിച്ചു.

തുടർന്ന് ഇത്ര ദിവസം ഒരു കുറവും വരുത്താതെ അവരെ പരിചരിച്ചതിന് എല്ലാവരോടും കണ്ണ് നിറഞ്ഞു കൊണ്ട് 

നന്ദി പറഞ്ഞു കൊണ്ട് സന്തോഷത്തോടെ

സർക്കാരിൻറെ പ്രത്യേകം സജ്ജമാക്കിയ 108 ആംബുലൻസ് സർവീസിൽ വീട്ടിലേക്ക് 

മടങ്ങി.

ജില്ലയിലെ ആദ്യ കേസ് രോഗമുക്തിയാക്കി വീട്ടിലേക്ക് മടക്കാനായ സന്തോഷത്തിലാണ് മഞ്ചേരി മെഡിക്കൽ കോളേജിലെ ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരും

ഇനി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 11 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിലുള്ളത് വരും ദിവസങ്ങളിൽ ഇവരെയും ഉടൻതന്നെ രോഗമുക്തി നേടി ആശുപത്രി വിടാൻ ആകുമെന്ന് പ്രതീക്ഷയിലാണ് ആശുപത്രിയിലെ ജീവനക്കാരും ജില്ലാ ഭരണകൂടവും.