19 April 2024 Friday

ബുറേവി ചുഴലിക്കാറ്റ്:പൊന്നാനി ഫയർഫോഴ്സും തീരദേശ പോലീസും സുസജ്ജം.

ckmnews

ബുറേവി ചുഴലിക്കാറ്റ്:പൊന്നാനി ഫയർഫോഴ്സും തീരദേശ പോലീസും സുസജ്ജം.


പൊന്നാനി:ബുറേവി  ചുഴലിക്കാറ്റിന്റെ  പശ്ചാത്തലത്തിൽ ഏത് സാഹചര്യവും നേരിടാൻ പൊന്നാനി ഫയർഫോഴ്സും,തീരദേശ പോലീസും സുസജ്ജമായതായി അധികൃതർ അറിയിച്ചു.അപകട  ഭീക്ഷണി നേരിടുന്നതിനുള്ള  സുരക്ഷമുന്നൊരുക്കങ്ങളുടെ ഭാഗമായി അഗ്നിരക്ഷ നിലയത്തിൽ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ അഗ്നിശമന ഉദ്യോഗസ്ഥർ തയ്യാറെടുപ്പുകൾ നടത്തുകയും,അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ വേണ്ട മുന്നറിയിപ്പുകൾ നൽകുന്നതിനും നടപടികൾ ആരംഭിച്ചതായും അറിയിച്ചിരിക്കുന്നു.


അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ.


പൊന്നാനി ഫയർഫോഴ്സ്:

0494 2 666 002

തീരദേശ പോലീസ്:

0494 2 666 989

പൊന്നാനി പോലീസ്:

0494 2 666 037


*ആംബുലൻസുകൾ.*

+91 8714 102 102

+91 7594 000 100

+91 9846 122 209

+91 9387 544 000