29 March 2024 Friday

റെക്കോര്‍ഡ് രജിസ്‌ട്രേഷനുമായി ഫൗജി; 24 മണിക്കൂറില്‍ രജിസ്റ്റര്‍ ചെയ്തത് 10 ലക്ഷത്തിലധികം പേര്‍

ckmnews

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷന്‍ ആയി ഫൗജി. വംബര്‍ 30 മുതലാണ് ഇന്ത്യന്‍ ഗെയിമിങ് വിപണി ഏറെ കാത്തിരിക്കുന്ന ഫൗജി എന്ന ഇന്ത്യന്‍ നിര്‍മിത ഷൂട്ടര്‍ ഗെയിം പ്രീ റെജിസ്ട്രേഷനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയത്.ഫിയര്‍ലെസ് ആന്റ് യുണൈറ്റഡ് ഗാര്‍ഡ്‌സ് എന്നാണ് ഫൗ-ജി എന്ന പേരിന്‍്റെ പൂര്‍ണരൂപം. ഒരു ഫസ്റ്റ് പ്ലെയര്‍ ഷൂട്ടര്‍ ഗെയിം ആണിത്. ഇന്ത്യന്‍ സായുധ സേനകളുടെ ചില സുപ്രധാന പോരാട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള സന്ദര്‍ഭങ്ങളാണ് ഫൗജിയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

24 മണിക്കൂറിനിടെ പത്ത് ലക്ഷത്തിലധികം പേര്‍ ഫൗജിയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ട്വിറ്ററിലൂടെയാണ് ഗെയിം ഡെവലപ്പര്‍മാരായ എന്‍കോര്‍ ഗെയിംസ് അറിയിച്ചത്. പ്രീ രജിസ്‌ട്രേഷന്‍ തുടങ്ങിയെങ്കിലും ഗെയിം പുറത്തിറക്കുന്ന കൃത്യമായ തീയ്യതി എന്‍ കോര്‍ ഗെയിംസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.