20 April 2024 Saturday

കൗതുകമുണര്‍ത്തി മതിലില്‍ എല്‍ഡിഎഫ് പ്രചരണ ട്രെയിന്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു

ckmnews

കൗതുകമുണര്‍ത്തി മതിലില്‍ എല്‍ഡിഎഫ് പ്രചരണ ട്രെയിന്‍


കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു


പെരുമ്പിലാവ്:കടവല്ലൂർ പഞ്ചായത്തിൽ  തിരെഞ്ഞടുപ്പ് പ്രചാരണ ട്രെയിൻ ഏറെ കൗതുകം നിറഞ്ഞിരിക്കുകയാണ്, പഞ്ചായത്തിലെ അഞ്ച്, ഏഴ് വാർഡുകളിലെ സ്ഥാനാർഥികളും ബ്ലോക്ക്, ജില്ല ഡിവിഷൻ എന്നിയിടങ്ങളിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെയും അവരുടെ ചിഹ്നങ്ങളെയും ട്രെയിനിൽ കയറ്റിയിട്ടുണ്ട്.ഇരുവാർഡുകളിലുമായ് സ്ഥിതി ചെയ്യുന്ന മതിലിലാണ് സ്ഥാനാർഥികൾ യാത്രക്കാരായ രീതിയിൽ ട്രെയിനിൻ്റെ ചിത്രം വരച്ചിരിക്കുന്നത്,

കൊരട്ടിക്കര സെൻ്ററിൽ നിർമ്മാണം നടക്കുന്ന പാർട്ടി ഓഫീസിന് എതിർവശത്തുള്ള മതിലിനു മുകളിലാണ്  തീവണ്ടിയുടെ ഈ മാതൃകയയാണ് ആരേയും ആകർഷിക്കുന്നത്.പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം.ബാലാജിയാണ് എൻജിൻ ഡ്രൈവറുടെ സീറ്റിൽ ഇടംപിടിച്ചിരിക്കുന്നത്, ഡിവൈഎഫ്ഐ പ്രവർത്തകരും പെയിൻറിംഗ് തൊഴിലാളികളുമായ ബാബുരാജ്, ബിജു, അനു, എന്നിവരുടെ ആശയത്തിന് ചിത്രകാരനായ പെരുമ്പിലാവിലെ ഷാജി കലാമിത്രയാണ്  ആവിഷ്കാരം നൽകിയത്, കൊരട്ടിക്കര സ്വദേശി അനീഷും ചുവരെഴുത്തിൽ പങ്കാളിയായി,50 മീറ്ററോളം നീളത്തിൽ വരച്ച ട്രെയിനിൻ്റെ ചുവർചിത്രം കൗതുകമായതോടെ ഏറെ കാഴ്ച്ചക്കാരും എത്തുന്നുണ്ട്.


റിപ്പോര്‍ട്ട്:റഫീക്ക് കടവല്ലൂര്‍