20 April 2024 Saturday

ഞാറക്കലില്‍ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

കൊച്ചി: ( 03.12.2020) എറണാകുളം ഞാറക്കലില്‍ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. എടവനക്കാട് കൂട്ടുങ്ങല്‍ ചിറയില്‍ മത്സ്യത്തൊഴിലാളിയായ സനിലിന്റെ ഭാര്യ വിതീത(25) മക്കളായ വിനയ്, ശ്രാവണ്‍, ശ്രേയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂത്തകുട്ടികള്‍ക്ക് നാല്, മൂന്ന് വയസും ഇളയകുട്ടിയ്ക്ക് മൂന്ന് മാസവും പ്രായമേയുള്ളു. മരണകാരണം വ്യക്തമല്ല. ഞാറക്കല്‍ പൊലീസ് സംഭവ സ്ഥലത്തെത്തി.