29 March 2024 Friday

എ.ടി.എമ്മില്‍ അണലി; പണം പിന്‍വലിക്കാന്‍ എത്തിയവര്‍ ഭയന്നോടി

ckmnews

കൊടുങ്ങല്ലൂര്‍: പണം പിന്‍വലിക്കാന്‍ എ.ടി.എമ്മില്‍ എത്തിയവര്‍ ഭയന്നുവിറച്ചു. കോട്ടപ്പുറം ചന്തയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക്​ എ.ടി.എമ്മിലാണ് അണലിയെ കണ്ട് ആളുകള്‍ ഞെട്ടിയത്. എടിഎം മെഷീനിലെ വിടവിലൂടെ തല പുറത്തിട്ട നിലയിലായിരുന്നു അണലി. തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫിലിപ്പ് കൊറ്റനല്ലൂര്‍ എത്തി പാമ്ബിനെ പിടികൂടി. മെഷീനകത്ത് കുടുങ്ങിയ പാമ്ബിനെ പി.വി.സി പൈപ്പ് ഉപയോഗിച്ച്‌ ഏറെ പണിപ്പെട്ടാണ് പിടികൂടിയത്.