28 March 2024 Thursday

ഇന്ന്​ ഭിന്നശേഷി ദിനം; അടച്ചിടല്‍ ദിനങ്ങളുടെ സങ്കടങ്ങളുമായി ഇവരുടെ ജീവിതം

ckmnews

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ കാ​ലം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക്​ ഇ​ര​ട്ടി ദു​രി​ത​മാ​ണ്. സ്​​പെ​ഷ​ല്‍ സ്​​കൂ​ളു​ക​ളി​ലേ​ക്കോ ബ​ഡ്​​സ്​ സ്​​കൂ​ളു​ക​ളി​േ​ല​ക്കോ മാ​ത്ര​മാ​യി ന​ട​ത്തു​ന്ന യാ​ത്ര​ക​ള്‍ പോ​ലും ഇ​ല്ലാ​താ​യ കാ​ലം. വീ​ടു​ക​ളു​ടെ നാ​ലു ചു​വ​രു​ക​ള്‍​ക്കു​ള്ളി​ല്‍ അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട അ​വ​രു​ടെ ​പ്ര​ശ്​​ന​ങ്ങ​ള്‍​ക്ക്​ നേ​രെ സ​മൂ​ഹം ക​ണ്ണു തു​റ​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ശാ​ന്തി സ്​​കൂ​ള്‍ ഫോ​ര്‍ ചി​ല്‍​ഡ്ര​ന്‍​സ്​ ഫോ​ര്‍ സ്​​പെ​ഷ​ല്‍ നീ​ഡ്​​സ് ഡ​യ​റ​ക്​​ട​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ്​ പ​റ​യു​ന്നു. ​

ദി​വ​സ​വും ര​ണ്ടോ മൂ​ന്നോ കു​ട്ടി​ക​ളെ മാ​ത്രം സ​കൂ​ളി​ലെ​ത്തി​ച്ച്‌​ അ​വ​ര്‍​ക്ക്​ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ വേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ സ​ര്‍​ക്കാ​ര്‍ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​െ​മ​ന്നും ജ​യ​രാ​ജ്​ പ​റ​ഞ്ഞു.

ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക്​ പ​രി​ശീ​ല​നം ന​ല്‍​കു​ക​യാ​ണ്​ പ്ര​ശാ​ന്തി​യി​ല്‍. കു​ട്ടി​ക​ള്‍​ക്ക്​ പാ​ഠ്യ-​പാ​​േ​ഠ്യ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കാ​റു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ അ​ടി​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശീ​ല​നം ന​ല്‍​കു​ക​യും വീ​ട്ടു​കാ​െ​ര ആ​ശ്ര​യി​ക്കാ​തെ സ്വ​ന്തം കാ​ലി​ല്‍ നി​ല്‍​ക്കാ​ന്‍ പ​രി​​ശീ​ലി​പ്പി​ക്കു​ക​യു​മാ​ണ്​ സ്​​കൂ​ളി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന്​ ഡ​യ​റ​ക്​​ട​ര്‍ ഡോ. ​എം.​കെ ജ​യ​രാ​ജ്​ പ​റ​ഞ്ഞു. നേ​ര​ത്തേ ന​വ​ജ്യോ​തി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്​​കൂ​ളും തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​വും ര​ണ്ടു​ വ​ര്‍​ഷം മു​മ്ബ്​ യു.​എ​ല്‍.​സി.​സി ഫൗ​ണ്ടേ​ഷ​ന്‍ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

18 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക്​ സ്​​കൂ​ളും അ​തി​നു ശേ​ഷ​മു​ള്ള​വ​ര്‍​ക്ക്​ തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​വു​മാ​ണ്​ യു.​എ​ല്‍.​സി.​സി ഫൗ​ണ്ടേ​ഷ​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​ഠ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 50 ജീ​വ​ന​ക്കാ​രാ​ണ്​ പ്ര​ശാ​ന്തി സ്​​കൂ​ളി​ലു​ള്ള​ത്. മൂ​ന്നു വ​ര്‍​ഷ​മാ​യി തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ച്ചി​ട്ട്. 86 പേ​ര്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ക​ട​ക​ളി​ലും ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ളി​ലും ബാ​ങ്കു​ക​ളി​ലു​മാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ട്. നി​ല​വി​ല്‍ 50 പേ​ര്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡാ​യ​തി​നാ​ല്‍ ത​ല്‍​ക്കാ​ലം നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ ജ​യ​രാ​ജ്​ പ​റ​ഞ്ഞു.