29 March 2024 Friday

കർഷക പ്രക്ഷോഭം:എസ് എസ് എഫ് ഐക്യദാർഢ്യ സംഗമം നടത്തി

ckmnews

കർഷക പ്രക്ഷോഭം:എസ് എസ് എഫ് ഐക്യദാർഢ്യ സംഗമം നടത്തി


ചങ്ങരംകുളം : കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എസ്.എസ്.എഫ് എടപ്പാൾ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് സമര സംഗമം നടത്തി.  കര്‍ഷക ബില്ലുകള്‍ ഒരേ സമയം കര്‍ഷകരെയും അതോടൊപ്പം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെിലെ ജനങ്ങളെയും ബാധിക്കും. കുത്തകകൾ നിയന്ത്രിക്കുക വഴി കര്‍ഷകര്‍ക്ക് വില ലഭിക്കാതിരിക്കുകയും ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാവുക. അത് കൊണ്ട്  തന്നെ കാർഷിക മേഖലയുടെ സമ്പൂർണ്ണ തകർച്ചക്ക് വഴിവെക്കുന്ന പുതിയ നിയമനിർമ്മാണത്തിനെതിരെ നടക്കുന്ന സമരം ശക്തിപ്പെടേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതായിരുന്നു  ഐക്യദാർഢ്യ സംഗമം. ഡിവിഷൻ നേതാക്കളായ മുഹമ്മദ് റഫീഖ് അഹ്സനി , റഫീഖ് ഇർഫാനി, ലുഖ്മാൻ ബുഖാരി, ഫസലുദ്ധീൻ എന്നിവർ നേതൃത്വം നൽകി.