19 April 2024 Friday

ബിഡികെ പ്ളാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ബിഡികെ പ്ളാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു


എടപ്പാള്‍:ബിഡികെ  പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയും കരുവാരകുണ്ട് പോലീസ് സ്റ്റേഷൻ യൂണിറ്റും തരിശ് ചൈതന്യ ക്ലബ്ബും സംയുക്തമായി മഞ്ചേരി മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ പ്ളാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ 44 പേര് രജിസ്റ്റർ ചെയ്യുകയും 42 പേര് ഡൊണേറ്റ് ചെയ്യുകയും ചെയ്തു.സാന്നിധ്യം 

കൊണ്ട് ക്യാമ്പിനു ഊർജം നൽകികൊണ്ട് കരുവാരകുണ്ട് ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.മഞ്ജു, ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്‌, BDK അംഗം മധുവും സന്തോഷമേകി.പങ്കെടുത്ത ഓരോ പോരാളികൾക്കും ഈ ക്യാമ്പ് കോർഡിനേറ്റ് ചെയ്ത BDK കോർഡിനേറ്റർമ്മാരായ വാസുദേവൻ,ഷഹല,അനൂപ്,ബിപിൻ,ഗിരീഷ്,ജയൻ,കൃഷ്ണപ്രഭ,ശിഹാബ്, ഇക്ബാൽ, ഷെഫീഖ്,കൃഷ്ണ,ചൈതന്യ തരിശ്  ക്ലബ്‌ ഭാരവാഹികളായ ഷബീറ് ടി പി,റമീസ് സി എസ്,ഹരി എം കെ,ആമിറ് കെ,ഷിയാസ് ടി.പി,മുവാഹിദ് എന് കെ,ഫവാസ് എം കെ എന്നിവർക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു