24 April 2024 Wednesday

സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ ഡിസംബർ 8 മുതൽ ചരക്ക് ഗതാഗതം നിർത്തിവെക്കുമെന്ന് സംഘടന

ckmnews

സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ


 ഡിസംബർ 8 മുതൽ ചരക്ക് ഗതാഗതം നിർത്തിവെക്കുമെന്ന് സംഘടന


ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമത്തിനെതിരേ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിസംബർ എട്ട് മുതൽ ചരക്ക് ഗതാഗതം നിർത്തിവെക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് (എ.ഐ.എം.ടി.സി). കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉത്തരേന്ത്യയിലേക്കും തുടർന്ന് രാജ്യത്തുടനീളവും അവശ്യസാധനങ്ങളുടെ ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.