25 April 2024 Thursday

കുപ്രചരണങ്ങൾ നടത്തി പാവങ്ങളുടെ അന്നംമുട്ടിച്ച യു ഡി എഫ് നിലപാട് ശരിയായില്ലെ സ്പീക്കർ

ckmnews


ചങ്ങരംകുളം:കുപ്രചരണങ്ങൾ നടത്തി പാവങ്ങളുടെ അന്നംമുട്ടിച്ച യു.ഡി.എഫ് നിലപാട് ശരിയായില്ലെന്ന് സ്പീക്കർ.പെരുമ്പടപ്പ് ബ്ളോക്കിന് കീഴില്‍ എരമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന പാഥേയം സാമൂഹ്യ അടുക്കളയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആരോപണങ്ങളോട് വീഡിയോ സന്ദേശത്തിലൂടെയാണ് പൊന്നാനി എംഎല്‍എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇങ്ങനെ പ്രതികരിച്ചത്.പ്രദേശത്ത് ആരും പട്ടിണി കിടക്കരുത് എന്ന നല്ല ഉദ്ധേശത്തോട് കൂടി കൊറോണ പ്രതിസന്ധിക്ക് മുമ്പ് പൊന്നാനി മണ്ഡലത്തില്‍  ബ്ളോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് തുടക്കം കുറിച്ച പദ്ധതിയാണ് പാഥേയം.സുമനസ്സുകളുടെ സഹായം പ്രവൃത്തിക്ക് ലഭ്യമാകുകയും ചെയ്തിരുന്നു ഇതിനെല്ലാം കൃത്യമായ കണക്കുകളും ഉണ്ട്.ആരുടെയും ഒരു രൂപ  നിയമം തെറ്റിച്ച് ഒന്നിനും വക മാറ്റിയില്ല.രാഷ്ട്രീയ ലക്ഷ്യം വച്ച് ചില പുതിയ നേതാക്കള്‍ നടത്തുന്ന ഇത്തരം കുപ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും സ്പീക്കര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.