Kollam
കൊല്ലം തെന്മലയില്‍ വാഹനാപകടം; രണ്ട് പെണ്‍കുട്ടികള്‍ മരണമടഞ്ഞു

തെന്മല: കൊല്ലം തെന്മലയില്‍ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇടിച്ച് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. വഴിയരികിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടികളെ പിക്ക് അപ്പ് വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ അടുത്തുളള വയലിലേക്ക് മറിഞ്ഞു. ഉറുകുന്ന് സ്വദേശികളായ ശ്രുതി, കെസിയ എന്നിവരാണ് മരണമടഞ്ഞത്. അപകടത്തില്‍ പെട്ട ശ്രുതിയുടെ സഹോദരിയെ ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.