29 March 2024 Friday

വിമാന സര്‍വിസ്​ പുന:രാരംഭിക്കല്‍: ഇന്ത്യ-സൗദി ചര്‍ച്ച അന്തിമഘട്ടത്തില്‍

ckmnews

റിയാദ്​: ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വിസ്​ പുനരാരംഭിക്കുന്നത്​ സംബന്ധിച്ച്‌​ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. പ്രതീക്ഷയുയര്‍ത്തി ബുധനാഴ്​ച ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഒൗസാഫ്​ സഇൗദും സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ഗാക) മേധാവി അബ്​ദുല്‍ ഹാദി അല്‍മന്‍സൂരി റിയാദില്‍ കൂടിക്കാഴ്​ച നടത്തി. വിമാന സര്‍വിസ്​ പുനരാരംഭിക്കലും ഇരുരാജ്യങ്ങളും തമ്മില്‍ എയര്‍ ബബിള്‍ കരാര്‍ ഒപ്പിടലും ചര്‍ച്ചക്ക്​ വിഷയമായി. കോവിഡ്​ പശ്ചാത്തലത്തില്‍ ഇൗ വര്‍ഷം മാര്‍ച്ച്‌​ 15ന്​ നിര്‍ത്തിവെച്ച അന്താരാഷ്​ട്ര വിമാന സര്‍വിസ്​ പുനരാരംഭിക്കുന്ന കാര്യത്തില്‍​ സൗദി അറേബ്യ ഇനിയും ഒരു അന്തിമ തീരുമാനത്തില്‍ എത്താത്തതിനാല്‍ ഇന്ത്യക്കും സൗദിക്കുമിടയില്‍ എയര്‍ ബബിള്‍ കരാര്‍ നിലവില്‍ വരാനാണ്​ കൂടുതല്‍ സാധ്യത. റെഗുലര്‍ വിമാന സര്‍വിസ്​ പുനരാരംഭിക്കുന്നത്​ വരെ ബദല്‍ വിമാന സര്‍വിസൊരുക്കലാണ്​ എയര്‍ ബബിള്‍ സംവിധാനം. സര്‍വിസുകള്‍ ഇരുരാജ്യങ്ങളും തുല്യമായി പങ്കുവെക്കുന്നതാണ്​ ഇൗ കരാര്‍.

കോവിഡ്​ കാലത്ത്​ ഇന്ത്യ ഇതുവരെ 22 രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്​. ജി.സി.സിയില്‍ സൗദി അറേബ്യ, കുവൈത്ത്​ ഒഴികെ ബാക്കി രാജ്യങ്ങളുമായെല്ലാം കരാര്‍ നിലവിലുണ്ട്​. ഇൗ സംവിധാനമെങ്കിലും നിലവില്‍ വന്നാല്‍ മതി എന്ന ആഗ്രഹത്തിലാണ്​ ഇന്ത്യന്‍ പ്രവാസികള്‍. നിലവില്‍ സൗദിയിലേക്ക്​ നേരിട്ട്​ വരാന്‍ ഒരുപാട്​ പ്രയാസങ്ങള്‍ അനുഭവിക്കുന്ന സൗദി വിസയുള്ള പ്രവാസികള്‍ ഇന്ത്യന്‍ എംബസിയുടെ നീക്കങ്ങളെ ഏറെ പ്രതീക്ഷയോടെയാണ്​ കാത്തിരിക്കുന്നത്​.

വിസയുള്ളവര്‍ക്ക്​ ഗള്‍ഫ്​ രാജ്യങ്ങളിലേക്ക്​ തിരിച്ചുവരാന്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന്​ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്​. ജയശങ്കര്‍ കഴിഞ്ഞ ദിവസം യു.എ.ഇ പ്രവാസികളുമായി സൂമില്‍ നടത്തിയ കൂടിക്കാഴ്​ചയില്‍ ഉറപ്പുനല്‍കിയിരുന്നു. എന്തായാലും സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ ശ്രമങ്ങള്‍ ഏറെ മുന്നോട്ട്​ പോവുകയാണ്​. എംബസി ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷന്‍ (ഡി.സി.എം) എന്‍.

റാം പ്രസാദും രണ്ടാഴ്​ച മുമ്ബ്​​ സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ഗാക) അധികൃതരുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു. അതിന്​ ശേഷം എംബസി സെക്കന്‍ഡ്​ സെക്രട്ടറിയും പ്രസ് സെക്രട്ടറിയുമായ അസീം അന്‍വX 'ഗാക'യിലെ എയര്‍ ട്രാന്‍സ്​പോര്‍ട്ട്​ ഡയറക്​ടര്‍ ജനറല്‍ അലി റജബുമായും ഇൗ വിഷയത്തില്‍ ചര്‍ച്ച നടത്തി. എയര്‍ ബബ്​ള്‍ കരാറി​െന്‍റ കാര്യത്തില്‍ 'ഗാക'യുടേത്​ അനുകൂല സമീപനമാണെന്നാണ്​ എംബസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സൗദി ആരോഗ്യമന്ത്രാലയത്തി​െന്‍റ അനുമതിയാണ്​ അന്തിമമാണ്​ വേണ്ടത്​.

അതിനുവേണ്ടി അംബാസഡര്‍ ഡോ. ഒൗസാഫ്​ സഇൗദ്​ ആരോഗ്യ വകുപ്പ്​ ഡെപ്യൂട്ടി മന്ത്രി അബ്​ ദുറഹ്​മാന്‍ അല്‍​െഎബാന്‍, അസിസ്​റ്റന്‍റ്​ ഡെപ്യൂട്ടി മന്ത്രി സാറ അല്‍സഇൗദ്​ എന്നിവരുമായി നേരത്തെ കൂടിക്കാഴ്​ച നടത്തിയിരുന്നു. ഇന്ത്യക്കും സൗദിക്കുമിടയില്‍ നേരിട്ട്​ വിമാന സര്‍വിസ്​ ഇല്ലാത്തതിനാല്‍ പ്രവാസികള്‍ വളരെ ദുരിതത്തിലാണ്​. അത്യാവശ്യമായി സൗദിയിലെത്തേണ്ടവര്‍ ദുബൈയിലും മറ്റുമെത്തി അവിടെ 14 ദിവസം താമസിച്ച്‌ കോവിഡ് നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റുമായി വരേണ്ട പണച്ചെലവും അലച്ചിലുമേറെയുള്ള ദുര്‍ഘടമായ മാര്‍ഗമാണ്​ ഇപ്പോള്‍ ആശ്രയിക്കുന്നത്​. ഇതിനൊരു പരിഹാരമാകണമെന്നാണ്​ എല്ലാവരും ആഗ്രഹിക്കുന്നതും അധികൃതരുടെ പുതിയ നീക്കങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച്‌​ കാത്തിരിക്കുന്നതും