28 March 2024 Thursday

കല കായികം വിദ്യാഭ്യാസ മേഖലയിൽ മികവ്‌ തെളിയിച്ചവരെ മൈത്രി ക്ലബ്ബ് അനുമോദിച്ചു

ckmnews



ചങ്ങരംകുളം:കക്കിടിപ്പുറം പ്രദേശത്ത് നിന്ന് കലാ കായിക വിദ്യാഭ്യാസ മേഖലയിൽ മികവ്‌ തെളിയിച്ചവരെ മൈത്രി ക്ലബ്ബ് ആദരിച്ചു.ലോക്ക്ഡൗൻ സമയത്ത് ക്ലബ്ബ് നടത്തിയ ക്വിസ് മത്സരം, ചിത്രരചന മത്സരം, ഫോട്ടോഗ്രാഫി മത്സരം, ഹെൽതി ഡ്രിങ്ക് മേകിങ്,ആസ്വാദന കുറിപ്പ് മത്സരം എന്നിവയിൽ വിജയിച്ചർക്കും.SSLC, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്കളെയും, കേരളോത്സവം 2019 ൽ പഞ്ചായത്ത് തലത്തിൽ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ചവർ, CSIR-NET യോഗ്യത നേടിയ ക്ലബ്ബ് അംഗം എന്നിവരെയാണ് അവാർഡുകൾ നൽകി അനുമോദിച്ചത്.കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചു നടന്ന ചടങ്ങ് വത്സല ടീച്ചർ ഉദ്ഘാടനം  ചെയ്തു ക്ലബ്ബ് അംഗങ്ങളായ പ്രമോദ്,ഇർഫാൻ അലി,കിരൺ,ഗോപിക എന്നിവർ സംസാരിച്ചു.