29 March 2024 Friday

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് പ്രതിഷേധജ്വാല തെളിയിച്ചു

ckmnews

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് പ്രതിഷേധജ്വാല തെളിയിച്ചു


എടപ്പാൾ:രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സർക്കാറിൻ്റെ കർഷകദ്രോഹനയങ്ങൾക്കെതിരെയും എ ഐ ടി യു സി പ്രതിഷേധ ജ്വാല തെളിയിച്ചു.AITUC തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല എ.ഐ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡൻ്റ് ടി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ നടുവട്ടം, പി.വി. ബൈജു, സുഹയിദ്,ദയാൽ കുമാർ CB, സുധീഷ്, നാസർ എടപ്പാൾ ചുങ്കം, ശശികുമാർ ,തുടങ്ങിയവർ സംസാരിച്ചു.