20 April 2024 Saturday

കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു

ckmnews

കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു


ചങ്ങരംകുളം:കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനത്തോടനുബന്ധിച്ച് ഭാരതീയ ജനതാ യുവമോർച്ച നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.യോഗത്തിൽ ഭാരതീയ ജനതാ യുവമോർച്ച മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല അധ്യക്ഷത വഹിച്ചു പാലക്കാട് മേഖല വൈസ് പ്രസിഡൻറ് കെ കെ സുരേന്ദ്രൻ ഉദ്ഘാടന പ്രസംഗം നടത്തി.ഭാരതീയ ജനത പാർട്ടിയുടെ പൊന്നാനി നിയോജകമണ്ഡലം സെക്രട്ടറി വിജയൻ മടത്തിപാടം, ഭാരതീയ ജനതാ യുവമോർച്ച നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ്   അജിലേഷ്, വിസ്മയ, സെക്രട്ടറി പ്രവീണ നന്ദി പറഞ്ഞു യോഗത്തിൽ 13 വാർഡ് സ്ഥാനാർത്ഥി സബിതാവിനയൻ,3 വാർഡ് സ്ഥാനാർഥി വിനയൻ എന്നിവർ പങ്കെടുത്തു