25 April 2024 Thursday

പൊന്നാനി ആർ ടി ഒ യിൽ നിന്നും ഹെവി ലൈസെൻസ് എടുത്ത ആദ്യ വനിതയായ സഫിയയെ ആദരിച്ചു

ckmnews


എടപ്പാൾ:പൊന്നാനി ആർ ടി ഒ യിൽ നിന്നും ഹെവി ലൈസെൻസ് കരസ്ഥമാക്കിയ

 സഫിയയെ ആദരിച്ചു. ജോലി സ്ഥലമായ എടപ്പാളിൽ നിന്നുമാണ് കടവല്ലൂർ സ്വദേശിയായ ഇവർ പൊന്നാനിയിൽ നിന്നും കഴിഞ്ഞ മാസം 11 ന് ഹെവി ലൈസൻസ് കരസ്ഥമാക്കിയത്. 

കടവല്ലൂർ നവോദയ ക്ലബ്, ജനകീയ കൂട്ടായ്മ എന്നിവയുടെ  നേതൃത്വത്തിലാണ് ഉപഹാരം നൽകി ആദരിച്ചത്.നവോദയക്ക് വേണ്ടി ആവാസ്‌ ,ഷാഫി ,

നസീബ് ,അജ്മൽ ,

 യഹിയ, അനൽ കൃഷ്ണ,അനസ് എന്നിവരും

ജനകീയ കൂട്ടായ്മക്ക് വേണ്ടി 

യു.പി ശോഭന , ഉണ്ണികൃഷ്ണൻ ,

വിശ്വംഭരൻ ,ശരീഫ് ,

ഷജീർ തുടങ്ങിയവർ ഉപഹാരം നൽകി.