25 April 2024 Thursday

വേട്ടപ്പട്ടികളെ ഉപയോഗിച്ച്‌ പന്നിവേട്ട 4പേര്‍ അറസ്റ്റില്‍; പ്രതികള്‍ വളര്‍ത്തുന്നത് പരിശീലനം ലഭിച്ച പത്തിലധികം വേട്ടപ്പട്ടികളെ

ckmnews

മലപ്പുറം: വേട്ടപ്പട്ടികളെ ഉപയോഗിച്ച്‌ പന്നികളെ വേട്ടയാടിപ്പിടിക്കുന്ന സംഘത്തിലെ 4പേര്‍ അറസ്റ്റില്‍. മലപ്പുറം കരുവാരക്കുണ്ട് വനം ഉദ്യോഗസ്ഥരാണ് ഇവരെ പെരിന്തല്‍മണ്ണ കൊടികുത്തിമലയിലെ സ്വകാര്യ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പാലക്കാട് നെല്ലിയാമ്ബതി സ്വദേശി സഞ്ജയ്, നെന്മാറ സ്വദേശികളായ സതീഷ്, ഗിരീഷ്, ഗുരുവായൂരപ്പന്‍, എന്നിവരാണ് പിടിയിലായത്. വനം വകുപ്പിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്‌അറസ്റ്റ്. വേവിച്ചതും വേവിക്കാത്തതുമായ പന്നിമാംസവും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. പരിശീലനം ലഭിച്ച പത്തിലധികം വേട്ടപ്പട്ടികളെ പ്രതികള്‍ വളര്‍ത്തുന്നതായി വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.വേട്ടയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങളും മാംസം കടത്താനുപയോഗിച്ച ബൈക്കും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. പ്രതികളായ സതീഷ്, ഗിരീഷ് എന്നിവരെ സംഭവ സ്ഥലത്തു നിന്നും ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടു പേരെ നെന്‍മാറയില്‍ വെച്ച്‌ പിടികൂടിയത്.