രണ്ട് കാര്യങ്ങള്‍ ലക്ഷ്യമിട്ട് മധ്യവയസ്‌കരായ സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കും,ഒരു വര്‍ഷം മുമ്ബ് മുങ്ങിയ പ്രതി തമിഴ്‌നാട്ടില്‍ പിടിയില്‍, കൂടെ ഒരു സ്ത്രീയും

കോട്ടയം: പ്രദേശവാസിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം മുങ്ങിയ ആള്‍ അറസ്റ്റില്‍. വൈക്കം ടിവിപുരം ഉമക്കരി കോളനിയില്‍ വിനോദാണ് പൊലീസിന്റെ പിടിയിലായത്. മധ്യവയസ്‌കരായ സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം പീഡിപ്പിച്ച് പണവുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി.
ഒരുവര്‍ഷം മുന്‍പാണ് ഇയാള്‍ പ്രദേശവാസിയായ സ്ത്രീയെ പീഡിപ്പിച്ചത്. തുടര്‍ന്ന് അവര്‍ പരാതി നല്‍കുകയായിരുന്നു.ചെന്നൈയ്ക്കടുത്ത് നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെജി സൈമണിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുന്നതിന് തിരുവല്ല ഡിവൈഎസ്പി ടിരാജപ്പന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ തമിഴ്‌നാട്ടില്‍ ഒരു സ്ത്രീക്കൊപ്പം താമസിച്ചുവരികയായിരുന്നു. പണവും, ലൈംഗിക ബന്ധവും ലക്ഷ്യമിട്ടാണ് ഇയാള്‍ സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കുന്നത്.