25 April 2024 Thursday

ചങ്ങരംകുളം സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ckmnews


ചങ്ങരംകുളം:യുഎയി യില്‍ ജോലി ചെയ്ത് വന്ന യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയും കാഞ്ഞിയൂര്‍ ആലിന്‍ചുവടിന് സമീപം താമസിക്കാരുമായ പരേതനായ കുഞ്ഞുമോന്റെ മകന്‍ ഷാഹിദ്(33)ആണ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.കഴിഞ്ഞ രണ്ട് വര്‍ഷമായി യുഎഇയി ല്‍ ജോലി ചെയ്ത് വരികയായിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മൃതദേഹം നാട്ടിലെത്തിച്ച് പാവിട്ടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ ഖബറടക്കം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.