23 April 2024 Tuesday

ജില്ലാ പഞ്ചായത്ത് : അഡ്വ. പി പി മോഹൻദാസ്, ആരിഫ നാസർ ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കി

ckmnews

ജില്ലാ പഞ്ചായത്ത് :

അഡ്വ. പി പി മോഹൻദാസ്, ആരിഫ നാസർ ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കി


എടപ്പാൾ:ജില്ലാ പഞ്ചായത്ത്  എടപ്പാൾ, ചങ്ങരംകുളം ഡിവിഷനുകളിലെ എൽഡിഎഫ് സ്ഥാനാർഥികളായ അഡ്വ. പി പി മോഹൻദാസ്, ആരിഫ നാസർ എന്നിവർ ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി.എടപ്പാൾ ഡിവിഷനിൽ രണ്ടു ദിവസങ്ങളിലായി 54 കേന്ദ്രങ്ങളിലാണ് സ്ഥാനാർഥിയായ അഡ്വ. പി പി മോഹൻദാസ് ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കിയത്. വലിയ ആവേശത്തോടെയാണ് വോട്ടർമാർ സ്ഥാനാർഥിയെ വരവേറ്റത്. തിങ്കളാഴ്ചത്തെ പര്യടനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു.  സ്ഥാനാർഥി പി പി മോഹൻദാസ്, എൻ വി സലാം, പി കെ സജിത്ത്, പി പി ബിജോയ്, സന്ദീപ് തറക്കൽ, കെ വിജയൻ, ഇ ബാലകൃഷ്ണൻ, പി മുരളീധരൻ, എൻ ആർ അനിഷ്, സുജിത് പാലപ്ര, എസ് സുജിത്ത്, വി പി അനീഷ്, സി രാഘവൻ, യു പി പുരുഷോത്തമൻ, ഇ കെ ദിലീഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. 

ചങ്ങരംകുളം ഡിവിഷൻ സ്ഥാനാർഥി ആരിഫ നാസർ ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കി.ചങ്ങരംകുളം ഡിവിഷനിൽ രണ്ടു ദിവസമായി 58 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്. വലിയ സ്വീകാര്യതയോടെയാണ് സ്ഥാനാർഥിയെ വോട്ടർമാർ വരവേറ്റത്.