24 April 2024 Wednesday

സംസ്ഥാന പാതയില്‍ കുഴിയില്‍ ചാടിയ കാറിന്റെ രണ്ട് വീലും വളഞ്ഞു യാത്രക്കാര്‍ മണിക്കൂറുകളോളം നടുറോഡില്‍ കുടുങ്ങി

ckmnews

സംസ്ഥാന പാതയില്‍ കുഴിയില്‍ ചാടിയ കാറിന്റെ രണ്ട് വീലും വളഞ്ഞു


യാത്രക്കാര്‍ മണിക്കൂറുകളോളം നടുറോഡില്‍ കുടുങ്ങി


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കുഴിയില്‍ ചാടിയ കാറിന്റെ രണ്ട് വീലും വളഞ്ഞതോടെ എറണാംകുളം സ്വദേശികളായ യാത്രക്കാര്‍ മണിക്കൂറുകളോളം നടുറോഡില്‍ കുടുങ്ങി.തിങ്കളാഴ്ച രാത്രി എട്ടര മണിയോടെ തൃശ്ശൂര്‍ കുറ്റിപ്പുറം പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്തെ സെമിഹംമ്പിന് സമീപത്താണ് സംഭവം.കോഴിക്കോട് ഭാഗത്ത് നിന്ന് ജോലികഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച പെയ്ന്റിംങ് തൊഴിലാളികളാണ് നടുറോഡിലെ കെണിയില്‍ കുടുങ്ങിയത്.രണ്ട് വീലുകളും സ്റ്റെയറിംങും മടങ്ങിയതോടെ കുന്നംകുളത്ത് നിന്ന് ക്രെയിന്‍ എത്തിച്ച് വാഹനം നോഡില്‍ നിന്ന് മാറ്റിയാലെ അറ്റകുറ്റപണികള്‍ തീര്‍ന്ന് അപകടത്തില്‍ പെട്ട യുവാക്കള്‍ക്ക് നാട്ടിലേക്ക് തിരിക്കാന്‍ കഴിയൂ.മുന്നറിയിപ്പ് ബോര്‍ഡുകളോ സിഗ്നല്‍ ലൈറ്റുകളോ ഇല്ലാത്ത സെമിഹംമ്പിന്  സമീപം രാത്രി കാലങ്ങളില്‍ നിരവധി വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്.അപകട ഭീതി ഉയര്‍ത്തുന്ന സെമിഹംമ്പിന് സമീപത്തെ കുഴികള്‍ അടക്കാന്‍ പോലും അധികൃതര്‍ തയ്യാറാവാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുന്നുണ്ട്