23 April 2024 Tuesday

യുഡിഎഫ് കുടുംബയോഗം സംഘടിപ്പിച്ചു

ckmnews

യുഡിഎഫ്  കുടുംബയോഗം സംഘടിപ്പിച്ചു


എടപ്പാൾ: ത്രിതല പഞ്ചായത്ത്  തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എടപ്പാൾ തലമുണ്ടയിൽ യു ഡി എഫ് കുടുംബയോഗം സംഘടിപ്പിച്ചു. ഒമ്പതാം വാർഡിൽ നടന്ന ആദ്യ കുടുംബയോഗം അഡ്വ.എൻ ഷംസുദ്ധീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. റഫീഖ് പിലാക്കൽ, ചുള്ളിയിൽ രവീന്ദ്രൻ, ഹാരീസ് തൊഴുത്തിങ്കൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സുരേഷ് പൊൽപ്പാക്കര,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി കെ പി മുജീബ് റഹ്മാൻ, ഒമ്പതാം വാർഡ് സ്ഥാനാർത്ഥി വി കെ എ മജീദ് തുടങ്ങിയവർ സംസാരിച്ചു.