19 April 2024 Friday

മലപ്പുറം ജില്ലയിൽ നിരോധനാജ്ഞ പതിമൂന്നാം ദിവസത്തിലേക്ക് കർശന പരിശോധനയാണ് തുടരുന്നത്

ckmnews


മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാർച്ച് 23 ന് ആരംഭിച്ച നിരോധനാജ്ഞ പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ മലപ്പുറം ജില്ലയിൽ പോലീസിൻറെ നേതൃത്വത്തിൽ കർശന പരിശോധനയാണ് തുടരുന്നത്.

ഡ്രോൺ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് പോലീസ് പരിശോധന തുടരുന്നത് .

മുൻ ദിവസങ്ങളേക്കാൾ അപേക്ഷിച്ചു പൊതു ജനങ്ങൾ റോഡിൽ അനാവശ്യമായി ഇറങ്ങുന്നത് കുറഞ്ഞത് പോലീസിന് വലിയ ആശ്വാസമാണ് നൽകുന്നത് എന്നാൽ അത്യാവശ്യങ്ങൾക്ക് തന്നെ റോഡിൽ ഇറങ്ങുന്ന ആളുകൾ പോലീസിന് വലിയ തലവേദനയും സൃഷ്ടിക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തിൽ അത്യാവശ്യത്തിന് ആളുകൾ റോഡുകളിൽ ഇറങ്ങുന്നത് കൂടുതലായ സാഹചര്യത്തിൽ വാഹനത്തിൻറെ പേപ്പറും റോഡിൽ ഇറങ്ങുമ്പോൾ പാലിക്കേണ്ട ട്രാഫിക് നിയമങ്ങളും പാലിച്ചാണോ യാത്ര നടത്തുന്ന എന്ന് നോക്കിയാ ശേഷം മാത്രമാണ് കടത്തിവിടുന്നത്.

റോഡിൽ എത്തുന്ന മുഴുവൻ വാഹനങ്ങളും തടഞ്ഞുനിർത്തുകയും കാൽനടയായി സഞ്ചരിക്കുന്ന ആളുകളോട് എവിടേക്കാണ് തിരക്കിയതിനുശേഷം മാത്രമേ അവരെയും തുടർ യാത്രയ്ക്ക് അനുവദിക്കുന്നത് .

നിരോധനാജ്ഞ ആരംഭിച്ചതിനു ശേഷം ജില്ലയിൽ 826 കേസുകളിലായി ആയിരം ആളുകളെയും 227 വാഹനങ്ങളും പിടിച്ചെടുത്തതായി ജില്ലാ പോലീസ് മേധാവി അബ്ദുൽ കരീം അറിയിച്ചു

ഗ്രാമീണ മേഖലകളിൽ ട്രോൺ അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത് ഇത്തരം പരിശോധനയിൽ നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങുന്ന ധാരാളം പേരെ കണ്ടെത്താൻ പോലീസിന് സാധിച്ചെന്നും ഇവർക്കെതിരെ കർശന നടപടി എടുത്തിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അബ്ദുൽകരീം അറിയിച്ചു വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് പോലീസിൻറെ തീരുമാനം