29 March 2024 Friday

ഐക്യജനാതിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം:കെഎംസിസി

ckmnews

ഐക്യജനാതിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം:കെഎംസിസി


ചങ്ങരംകുളം:ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ  ചങ്ങരംകുളം മേഖല കെഎംസിസി പ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചു.പ്രവാസികളോടുള്ള ഇടതു പക്ഷ സർക്കാരിന്റെ ക്രൂരതക്കെതിരെയുള്ള വിധിഎഴുത്ത് ആകും ഈ വരുന്ന  തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്ന് ചങ്ങരംകുളം മേഖല കെഎംസിസി യോഗം അഭിപ്രായപ്പെട്ടു.യോഗം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ അഷ്‌റഫ്‌ കോക്കൂർ ഉദ്ഘാടനം ചെയ്തു.അബ്ദുൽ കാദർ അലുങ്ങൽ (അബുദാബി) ആദ്യക്ഷത വഹിച്ച ചടങ്ങിൽ സിഎം യൂസഫ്,ഷാനവാസ്‌ വട്ടത്തൂർ, പിഎംകെ കാഞ്ഞിയൂർ, അബ്ദുൽ കാദർ, പിവി നാസർ, കാദർ സാഹിബ്(നാക്ക )നിസാർ ചെറവല്ലൂർ, ഹമീദ് ചെറവല്ലൂർ, കെപി റംഷീദ്, മുസ്തഫ ചേലക്കടവ് എന്നിവർ സംസാരിച്ചു, മൂസ മുസ്ലിയാർ തെങ്ങിൽ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി. ആഷിക്ക് നന്നംമുക്ക് സ്വാഗതവും, നാസർ പന്താവൂർ നന്ദിയും പറഞ്ഞു.