28 March 2024 Thursday

ടി.ഡി രാമകൃഷ്ണൻ്റെ നോവൽ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' : ചർച്ച സംഘടിപ്പിച്ചു

ckmnews

ടി.ഡി രാമകൃഷ്ണൻ്റെ നോവൽ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' : ചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നടത്തിവരുന്ന പ്രതിമാസ പുസ്തക ചർച്ചയിൽ ടി.ഡി രാമകൃഷ്ണൻ്റെ വയലാർ പുരസ്കാരത്തിനർഹമായ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ' എന്ന നോവൽ ചർച്ച ചെയ്തു. കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി ആമുഖപ്രഭാഷണം നിർവ്വഹിച്ചു. പ്രസിഡൻ്റ് എം. ശ്രീധരൻ മോഡറേറ്ററായി. ബി. രാജലക്ഷ്മി, പി.എസ് ഗീത, പി.പി അഖിൽ, എം.നിദുല തുടങ്ങിയവർ വായനാനുഭവങ്ങൾ പങ്കുവച്ചു. എ. വത്സല ചർച്ചയുടെ അവലോകനം നടത്തി. സെക്രട്ടറി എം.ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.