25 April 2024 Thursday

മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി ആശുപത്രി വിട്ടു

ckmnews



ഇതോടെ  മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി



മലപ്പുറം : മലപ്പുറം ജില്ലയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ഉംറ തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തി രോഗം സ്ഥിരീകരിച്ച വാണിയമ്പലം സ്വദേശിയായ സ്ത്രീ രോഗമുക്തി നേടി ആശുപത്രിവിട്ടു.

ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ രോഗിയാണ് ആശുപത്രി വിടുന്നത് 

ഇത് ജില്ലാ ഭരണകൂടത്തിന് വലിയ ആശ്വാസമാണ് നൽകുന്നത് .

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ 

1,728 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 16,522 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 

126 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.21 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ബാക്കിയുള്ളവർ വിടുകളിൽ

സ്വയം നിരീക്ഷണത്തിലും തുടരുന്നു.

എന്നാൽ മഞ്ചേരി മെഡിക്കൽ കോളേജ് 

ആശുപത്രിയിൽ രോഗബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന 11 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു

ഇനി 140 പേരുടെ സാമ്പിള്‍ പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിനും ചികിത്സക്കും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 

നിലവിൽ ജില്ലയിലുള്ള ഐസൊലേഷന്‍ വാർഡുക്കൾക്ക് പുറമെ മുഴുവന്‍ ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളും ഐസൊലേഷന്‍ ആശുപത്രികളാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു വരും ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ ആണ് ജില്ലാ ഭരണകൂടത്തിന് തീരുമാനം