20 April 2024 Saturday

കാളാച്ചാലില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കുട്ടികളുടെ ചുമരെഴുത്ത്

ckmnews

കാളാച്ചാലില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് കുട്ടികളുടെ ചുമരെഴുത്ത് 


ചങ്ങരംകുളം:പ്രൊഫഷണൽ കലാകാരൻമാർ സ്ഥാനാർത്ഥികൾക്കു വേണ്ടി ചുമരെഴുത്തുകൾ കൃതിയായി നടത്തുമ്പോൾ സ്വന്തം വീടിന്റെ ചുറ്റുമതിലിൽ തന്നാലാകുന്ന രീതിയിൽ സ്വന്തം നിലയിൽ ചുമരെഴുത്തുകൾ നടത്തുകയാണ് കാളാച്ചാലിലെ കുട്ടികൾ.നാലാം ക്ലാസുകാരൻ മുതൽ പത്താം ക്ലാസുകാരികൾ വരെ രാപ്പകൽ പ്രവർത്തിച്ചാണ് എഴുത്തുകൾ പൂർത്തികരിച്ചത്.ആലംകോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.അബ്ദുല്ലക്കുട്ടിക്കുവേണ്ടിയാണ് കുട്ടികളുടെ ചുമരെഴുത്ത്.ദിയ കെ.പി, മറിയ ഹഫീഫ കെ.വി, ആമിന റിഥഎ എ, സാദിൻ കെ.പി, സിനാൻ കെ.പി, താസിം കെ .പി ,റാസിക്ക് കെ പി എന്നിവരുടെ നേതൃത്വത്തിലാണ് ചുമരെഴുത്ത് നടത്തിയത്.