23 April 2024 Tuesday

എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

ckmnews

എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു


എടപ്പാൾ:എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

ജില്ലാ പഞ്ചായത്ത് എടപ്പാൾ ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് എടപ്പാൾ കുറ്റിപ്പുറം റോഡിൽ ആരംഭിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി ജ്യോതി ഭാസ്, എടപ്പാൾ ഡിവിഷൻ സ്ഥാനാർഥി അഡ്വ. പി പി മോഹൻദാസ്, വി വി കുഞ്ഞുമുഹമ്മദ്, ഇ ബാലകൃഷ്ണൻ, ടി സത്യൻ, ഇ വി മോഹനൻ, ഇ രാജഗോപാൽ, ടി പി കുട്ടൻ, കെ വിജയൻ എന്നിവർ സംസാരിച്ചു.