18 April 2024 Thursday

പെരുമ്പിലാവ് വട്ടമാവിൽ വാഹനാപകടം; നാല് പേർക്ക് പരിക്ക്

ckmnews


ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവ് വട്ടമാവിൽ നിയന്ത്രണം വിട്ട കാർ  അപകടത്തിൽപ്പെട്ട് നാലുപേർക്ക് പരിക്കേറ്റു.

എറണാകുളത്തുനിന്നും കോട്ടക്കൽ ചെങ്കുവെട്ടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്,

 ആരുടെയും പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച രാത്രി 11 മണിക്കാണ് അപകടം സംഭവിച്ചത്

 നിയന്ത്രണം വിട്ട കാർ വട്ടമാവ് ബസ്റ്റോപ്പിൽ ഇടിച്ചതിന് ശേഷം  സമീപത്തെ  മരത്തിൽ ഇടിച്ചശേഷമാണ് കാർ നിന്നത്. ബസ് സ്റ്റോപ്പ് പൂർണമായും തകർന്നു.

പരിക്കേറ്റവരെ നാട്ടുകാർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.