28 March 2024 Thursday

പഞ്ചായത്ത് റോഡുകളുടെ ഗുണമേന്മ പരിശോധിക്കാന്‍ വിദ്യ എന്‍ജിനീയറിംഗ് കോളേജും

ckmnews


കുന്നംകുളം:റോഡുകളുടെ ഗുണമേന്മ പരിശോധിക്കാൻ ഗവൺമെന്റ്‌,

പഞ്ചായത്ത്‌ റോഡുകളുടെ ഗുണമേന്മ പരിശോധിക്കാൻ സംസ്ഥാന സർക്കാർ 12 എൻജിനീയറിങ്‌ കോളേജുകളെ തിരഞ്ഞെടുത്ത്‌ ഉത്തരവിറക്കി. തൃശ്ശൂരിനും കാസർകോടിനും ഇടയിലെ പരിശോധനയ്ക്ക്‌ തൃശ്ശൂർ ഗവ. എൻജിനീയറിങ്‌ കോളേജിനെയും കേച്ചേരി വിദ്യ എൻജിനീയറിങ്‌ കോളേജിനെയുമാണ്‌ തിരഞ്ഞെടുത്തത്‌.


പ്രളയാനന്തര പുനരധിവാസത്തോട്‌ ബന്ധപ്പെട്ട്‌ സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വിദ്യ എൻജിനീയറിങ്‌ കോളേജിലെ സിവിൽ എൻജിനീയറിങ്‌ വിഭാഗം നടത്തിയ മികവുറ്റ പ്രവർത്തനങ്ങൾ പരിഗണിച്ചാണ്‌ കോളേജിനെ റോഡുകളുടെ ഗുണമേന്മ പരിശോധിക്കാനായി തിരഞ്ഞെടുത്തത്‌.

രണ്ടാംഘട്ട ഗുണമേന്മ കോളേജിലെ സിവിൽ എൻജിനീയറിങ്‌ വിഭാഗം പരിശോധിച്ച്‌ റിപ്പോർട്ട്‌ നൽകിയാലാണ്‌ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ.