16 April 2024 Tuesday

ആലംകോട് പഞ്ചായത്ത് വാര്‍ഡ് 13 ല്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍

ckmnews


ചങ്ങരംകുളം:തദ്ദേശതെരെഞ്ഞെടുപ്പ് അടുത്തതോടെ ആലംകോട് പഞ്ചായത്തിലെ ഒതളൂര്‍ ഉള്‍പ്പെടുന്ന വാര്‍ഡ് 13 ല്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ സുജിത സുനില്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ളത്.സിപിഎം ലെ സന്ധ്യ സത്യന്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ ഷൈനിമോളും മത്സരരംഗത്ത് സജീവമാണ്