20 April 2024 Saturday

വെളിയംകോട് ജോലിക്കിടെ മൂന്നു പേർക്ക് ഷോക്കേറ്റു

ckmnews

എരമംഗലം:വെളിയംകോട് വെല്‍ഡിംങ് ജോലിക്കിടെ മൂന്നു പേർക്ക് ഷോക്കേറ്റു.എടപ്പാൾ തട്ടാൻപടി സ്വദേശി വിഷ്ണു, പൊന്നാനി സ്വദേശി വിഷ്ണു,തവനൂർ സ്വദേശി വിഷ്ണു എന്നിവർക്കാണ് ഷോക്കേറ്റത്.വെളിയംകോട് എം.ടി എം കോളേജിൽ വെൽഡിംഗ് ജോലിക്കിടെയാണ് ഷോക്കേറ്റത്. ഉടൻ തന്നെ പുത്തൻപള്ളി കെ.എം.എംആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്ക് വേണ്ടി എരമംഗലം എമർജൻസി,കെ.എം.എം, ക്രിയേറ്റീവ് എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു