29 March 2024 Friday

കൗതുക കാഴ്ച സമ്മാനിച്ച് ചന്ദ്രശേഖരന്റെ വീട്ടിലെ രുദ്രാക്ഷം പൂവിട്ടു

ckmnews


എടപ്പാള്‍:നാടിനും നാട്ടുകാര്‍ക്കും കൗതുക കാഴ്ചയൊരുക്കി തലമുണ്ട തലമുണ്ടപ്പറമ്പിൽ ചന്ദ്രശേഖരൻ്റെ വീട്ടിലെ രുദ്രാക്ഷം പൂവിട്ടു.അത്യഅപൂർവ്വമായ വലിയ രുദ്രാക്ഷത്തിൻ്റെ തൈ ആണ് കഴിഞ്ഞ ദിവസം പൂവിട്ടത്.രുദ്രാക്ഷം പൂവിടുന്നതും കായ്ക്കുന്നതും നമ്മുടെ നാട്ടിലെ അപൂര്‍വ്വ കാഴ്ചയാണ്.വ്യത്യസ്ഥമായ ഫലവൃക്ഷങ്ങളും കൃഷി രീതികളും പരീക്ഷണം നടത്തുന്ന ചന്ദ്രശേഖരൻ്റെ വീട്ടിൽ കൊക്കോ പഴം കായ്ചതും ശ്രദ്ധനേടിയിരുന്നു.പ്രദേശത്ത് തന്നെ ഇന്ന് കൊക്കോ കൃഷി ചെയ്യുന്നത് ഇദ്ദേഹം മാത്രമായിരിക്കും നാല് മരങ്ങളാണ് ഇദ്ദേഹത്തിൻ്റെ വീട്ടിലുള്ളത്.