19 April 2024 Friday

കരിപ്പൂരില്‍ 18 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

ckmnews

കരിപ്പൂരില്‍ 18 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി


കോഴിക്കോട് : കരിപ്പുര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നായി 364ഗ്രാം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. 18 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.സ്‌ക്രൂ രൂപത്തില്‍ പവര്‍ എക്സ്റ്റന്‍ഷന്‍ ഉപകരണത്തില്‍ ഘടിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.