23 April 2024 Tuesday

ബിജെപിയും സിപിഎമ്മും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങൾ: സി.ഹരിദാസ്

ckmnews

ബിജെപിയും സിപിഎമ്മും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങൾ: സി.ഹരിദാസ്


വട്ടംകുളം:രാജ്യത്ത്  മതേതരത്വം തകർത്ത ബി.ജെ.പി.യും, സംസ്ഥാനത്ത് അഴിമതി ഭരണം നടത്തുന്ന സി.പി.എമ്മും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണെന്ന് മുൻ എം.പി സി ഹരിദാസ് അഭിപ്രായപ്പെട്ടു.  വട്ടംകുളം പഞ്ചായത്ത് പതിനെട്ടാം വാർഡ് UDF തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  എരുവപ്രക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ' വാർഡ് ചെയർമാൻ കെ. കുഞ്ഞൻ ആധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുതൂർ,  ചുള്ളിയിൽ രവീന്ദ്രൻ, കെ. ഭാസ്കരൻ വട്ടംകുളം, ടി.പി. ഹൈദരലി ,  ഹാരിസ് മൂതൂർ, കൊട്ടിലിൽ മുസ്തഫ, എം.ടി. മോഹനൻ, വാർഡ് സ്ഥാനാർത്ഥി ടി.പി.മുഹമ്മദ്, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി പത്തിൽ സിറാജ്,  ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സുരേഷ് പൊൽപ്പാക്കര എന്നിവർ പ്രസംഗിച്ചു.