28 March 2024 Thursday

പട്ടാമ്പി കരിമ്പുള്ളിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

ckmnews


പട്ടാമ്പി:കരിമ്പുള്ളിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.വല്ലപ്പുഴ ചെറുകോട് സ്വദേശി രാജഗോപാൽ(48),ചൂരക്കോട് സ്വദേശി ഷാജി (42) എന്നിവരാണ് മരിച്ചത്.പട്ടാമ്പി കരിമ്പുള്ളിയിൽ കാലത്ത് പത്ത് മണിയോടെയാണ് അപകടം.ചെർപ്പുളശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യബസും,പട്ടാമ്പിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.പരിക്കേറ്റ ഓട്ടോ ഡ്രൈവർ കിഴായൂർ സ്വദേശി റഷീദിനെയും,യാത്രക്കാരി ചൂരക്കോട് പഞ്ചരത്ത്പടി സ്വദശിനിയെയും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.