20 April 2024 Saturday

ചാലക്കുടിക്കാരൻ ചങ്ങാതി കലാഭവൻ മണിയുടെ ഓർമ്മക്ക് സൗജന്യ ഭക്ഷണം നൽകി ഉണ്ണിക്കണ്ണൻ

ckmnews



ചങ്ങരംകുളം:മലയാളികളെ മുഴുവൻ നാട്ടൻ പാട്ട് കൊണ്ട് ചിരിയുടെ മാലപടക്കം തീർത്ത ചാലക്കുടിക്കാരൻ ചങ്ങാതി കലാഭവൻ മണിയെ അനുസമരിക്കുകയാണ്   സൗജന്യ ഭക്ഷണം നൽകി ആരാധകനായ ഉണ്ണികണ്ണൻ.പട്ടാമ്പി അമ്മ ഭഗവതി കലാക്ഷേത്രം എന്ന സംഘടനയുടെ സ്ഥാപകനാണ് അക്കിക്കാവ് കമ്പിപ്പാലം കാര്യാട്ടുപറമ്പിൽ ഉണ്ണികണ്ണൻ.ഈ സംഘടന നാലു വർഷമായി കലഭവൻ മണി അനുസമരണം നടത്തുക പതിവാണ്.ലോക് ഡൌൺ കാരണം കലാഭവൻ മണി അനുസ്മരണം നടക്കാതെ പോയപ്പോൾ ആ തുക ഉപയോഗിച്ചാണ് ദീർഘദൂര ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നത്.ദൂരദേശങ്ങളിൽ നിന്നും ചരക്കു വാഹനം ഓടിച്ചു വരുന്ന ഡ്രൈവർമാർ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇദ്ദേഹം വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം പൊതിഞ്ഞ് ഡ്രൈവർമാർക്ക് എത്തിക്കാൻ തുടങ്ങിയത്.ഒരാഴ്ച മുൻപു തുടങ്ങിയ വിതരണം ലോക് ഡൌൺ തീരും വരെ തുടരുമെന്ന് കണ്ണൻ പറയുന്നു.അമ്മ ഭഗവതി കലാക്ഷേത്രം

അംഗങ്ങളിൽ പലരും കലാഭവൻ മണിയുടെ കൂടെ പരിപാടികളിൽ പങ്കെടുത്തവരാണ്.കണ്ണൻറെ നിസ്വാർത്ഥമായ ഈ സേവനത്തിലൂടെ ചാലക്കുടിക്കാരൻ ചങ്ങാതി കലാഭവൻ മണിയെ ഒർക്കുകയാണ് ഭക്ഷണ ദാനത്തിലൂടെ ഈ ചെറുപ്പക്കാരൻ.