25 April 2024 Thursday

കരുനാഗപ്പള‌ളിയില്‍ കണ്ടെയ്‌നര്‍ കടയിലേക്ക് പാഞ്ഞുകയറി; പത്രവിതരണക്കാരന്‍ മരണമടഞ്ഞു

ckmnews

കൊല്ലം: ദേശീയപാതയില്‍ കരുനാഗപ്പള‌ളിയില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. പത്രവിതരണക്കാരന്‍ തൊടിയൂര്‍ സ്വദേശി യൂസഫ് (60) ആണ് മരണമടഞ്ഞത്. ലോറി പാഞ്ഞെത്തുന്നത് കണ്ട് മ‌റ്റുള‌ളവര്‍ ഓടിമാറിയെങ്കിലും യൂസഫിന് മാറാനായില്ല.ലോറിക്കടിയില്‍ പെട്ടുപോയ ഇദ്ദേഹത്തെ സംഭവം നടന്ന് രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് പുറത്തെടുക്കാനായത്. ലോറി ഡ്രൈവറും പരുക്കേ‌റ്റ് ആശുപത്രിയിലുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല.