19 April 2024 Friday

കെ പി എസ് എ എടപ്പാള്‍ ഏരിയ കലോത്സവത്തിന് തുടക്കമായി

ckmnews


എടപ്പാള്‍:കേരള പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ  (KPSA)എടപ്പാൾ ഏരിയയും & KPSA മലപ്പുറം സഹോദയയും സംയുക്തമായി നവബർ  27,28,29തിയതി കളിൽ നടത്തുന്ന 14- മത് കലോത്സവം E-xpressions 20/20 ഇടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സംഗീത സംവിധായാകാൻ 4 AM ക്ലബ്ബ് ഫൗണ്ടറുമായ റോബിൻ തിരുമല,കവി  വയലാർ ശരത് ചന്ദ്രവർമ്മ ,നടി  ആശാ ശരത്,കെപിഎസ്എ  സംസ്ഥാന പ്രസിഡന്റ് പി പി. യൂസഫലി,സഹോദയ സംസ്ഥാന കോഡിനേഷൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, പ്രമോദ് തലാപ്പിൽ,ലത്തീഫ് പാണക്കാട്,കെപിഎസ്എ മലപ്പുറം സഹോദയ പ്രസിഡന്റ്.ഗോപകുമാർ മഞ്ചമ്മ, നാസർ ഗാലക്സി,എംആര്‍ ശ്രീജ, അഷറഫ് മാസ്റ്റർ, ഖലീൽറഹ്മാൻ,ബേബി പ്രമോദ്,ബീമാ ബീവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.കലോത്സവം കൺട്രോൾ റൂമായ എടപ്പാൾ എംഎച്ച്  സ്കൂളിൽ വെച്ച് കോവിഡ് മാനത്താണ്ഡം പാലിച്ച് ഉത്ഘാടനം നടന്നു.3 ദിവസങ്ങളായി  നടക്കുന്ന കലോത്സവത്തിൽ 2500 കുട്ടികൾ പങ്കാടുക്കും .