29 March 2024 Friday

യുഡിഎഫ് കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

ckmnews

യുഡിഎഫ് കടവല്ലൂർ പഞ്ചായത്ത് കമ്മിറ്റി

തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.


പെരുമ്പിലാവ്:കടവല്ലൂരിൻ്റെ പ്രതാപകാലം തിരിച്ചുപിടിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.ജയശങ്കർ.യു ഡി എഫ് കടവല്ലൂർ പഞ്ചായത്ത് കമ്മറ്റി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സി പി എമ്മിൻ്റെ അഴിമതിയും സ്വജന പക്ഷപാതവും കെട്ടുകെട്ടിക്കാൻ യുഡിഎഫ് പടയൊരുക്കം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.എൻകെ. അലി അധ്യക്ഷത വഹിച്ചു.  ഇരുപതു വാർഡുകളിലെയും 3 ബ്ലോക്ക് വർഡുകളിലെയും ജില്ലാ പഞ്ചായത്തിലെ  സ്ഥാനാർത്ഥിയേയും  അദ്ദേഹം  പരിചയപ്പെടുത്തി.മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം അഷ്റഫ് കോക്കൂർ,വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് അംഗം ഷെരീഫ് പി അബ്ദുള്ള എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.തെരെഞ്ഞെടുപ്പു കമ്മറ്റി കൺവീനർ ഹൈദരലി  സ്വാഗതവും കോൺഗ്രസ്സ് മണ്ഡലം ആക്റ്റിംഗ് പ്രസിഡൻ്റ്   ഫൈസൽ കാഞ്ഞിരപ്പിള്ളി നന്ദിയും പറഞ്ഞു.  മുൻ മണ്ഡലം പ്രസിഡൻറ്  കെ.വിശ്വംഭരൻ , പി.കെ കാസിം , യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അഫ്സൽ മണിയറക്കോട്  വെൽഫെയർ പാർട്ടി കടവല്ലൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എം.എം കമറുദീൻ എന്നിവർ പങ്കെടുത്തു.