19 April 2024 Friday

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളും മാസ്കുകളും വിതരണം ചെയ്ത് ജനമൈത്രി പോലീസ്

ckmnews

അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാനങ്ങളും

 മാസ്കുകളും

വിതരണം ചെയ്ത് ജനമൈത്രി പോലീസ്


ചങ്ങരംകുളം: ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മൂളിപ്പറമ്പ് പ്രദേശത്ത് അതിഥി തൊഴിലാളികളായ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക്

ബീറ്റ് ഓഫിസർമാരായ രതീഷ് , ശ്രീകുമാർ എന്നിവർ ചേർന്ന്  സൗജന്യ ഭക്ഷ്യധാനങ്ങൾ എത്തിച്ച് നൽകി മാതൃക കാട്ടി.ശനിയാഴ്ച രാവിലെ  അതിഥി തൊഴിലാളികൾ  താമസിക്കുന്ന കെട്ടിട ഉടമയ്ക്ക്  ഇവരെ സഹായിക്കാൻ കഴിയാത്ത  അവസ്ഥ  ജനമൈത്രി പോലീസിനെ അറിയിക്കുകയായിരുന്നുവിവരം അറിഞ്ഞ പോലീസുകാർ ജീവകാരുണ്യ പ്രവർത്തകനായ സിദ്ധിഖിൻ്റെ സഹായത്തോടെ ഭക്ഷണ പദാർത്ഥങ്ങൾ കുടുംബത്തിന് എത്തിച്ച് നൽകുകയായിരുന്നു.കൂടാതെ പെരിങ്ങോട് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീടുകളിലെത്തി ബോധവൽക്കരണവും , മാസ്കുകൾ വിതരണവും നടത്തി.അതിഥി തൊഴിലാളികളിലെ ഏറ്റവും പ്രായം കുറഞ്ഞ കുരുന്നിന് സുരക്ഷക്കായി ജനമൈത്രി മാസ്ക് നൽകി.